ഓച്ചിറ: കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവർക്കുള്ള കെ.സി വേണുഗോപാൽ എം.പിയുടെ ഓണക്കോടികൾ വിതരണം ചെയ്തു.
സി.ആർ മഹേഷ് എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എൽ.കെ.ശ്രീദേവി, എം.അൻസാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, കെ.എസ് പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഡി.അരുൺരാജ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, എം.എസ്.ഷൗക്കത്ത്, എല്ലയ്യത്ത് ചന്ദ്രൻ, ബിന്ദു ജയൻ, ചുറ്റുമൂല നാസർ, കെ.കെ.സുനിൽകുമാർ, കെ.എസ്.പുരം സുധീർ, കെ.ജെ.പ്രസേനൻ, എസ്. ഗീതാകുമാരി, എം.ഇബ്രാഹിംകുട്ടി, സജീവ് മാമ്പറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |