SignIn
Kerala Kaumudi Online
Monday, 21 September 2026 4.01 PM IST

അങ്കണവാടി ഹെൽപ്പർ നിയമനം

angana

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് ഇപ്പോൾ നിലവിലുള്ളതും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഹെൽപ്പർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷകർ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും ആയിരിക്കണം. പ്രായപരിധി 18-46. എസ്.സി/എസ്.ടി വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും. അപേക്ഷ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചിനകം കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HELPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL