
തലയോലപ്പറമ്പ് : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് പാലാം കടവ് കൊച്ചുപുരയ്ക്കൽ വീട്ടിൽ സുമേഷ് (38) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9 ഓടെ തലയോലപ്പറമ്പ്
പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. തലപ്പാറയിൽ നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്നു ബൈക്ക്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. യുവാവിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാർ യാത്രികൻ വെട്ടിക്കാട്ട് മുക്ക് തോട്ടകത്ത് വീട്ടിൽ ആസിഫിനും നിസ്സാര പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |