പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാൽപ്പാദത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി. ചിറക്കടവ് ഗ്രാമദീപം ഐക്കരപ്പറമ്പ് കെ.സി.ബാബുവിന്റെ ഭാര്യ വിജയമ്മ(60)യ്ക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയമ്മയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 8.45ന് സ്റ്റാൻഡിലൂടെ നടന്നുപോകവേയാണ് കുമളി റൂട്ടിലോടുന്ന ബസിന്റെ ചക്രം കാൽപ്പാദത്തിലൂടെ കയറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |