SignIn
Kerala Kaumudi Online
Saturday, 11 July 2026 2.01 AM IST

വൈദ്യുതി മുടങ്ങി : പൊക്കുപാലം ഉയർന്നില്ല

കോട്ടയം: ട്രാൻസ്‌ഫോമർ തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ചുങ്കത്ത് 30 പൊക്കുപാലം ഉയർത്താനാകാതെ വന്നതോടെ കോട്ടയം, ആലപ്പുഴ ജലപാതയിൽ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച്ച മുടങ്ങിയ വൈദ്യുതി ഇന്നലെയും പുന:സ്ഥാപിക്കാനായില്ല.

ബോട്ട് സർവീസ് മുടങ്ങി
രാവിലെ കോട്ടയത്ത് നിന്നും ആലപ്പുഴയിലേയ്ക്ക് സർവീസ് നടത്തേണ്ട ബോട്ട് സർവീസ് മുടങ്ങി. ആലപ്പുഴിൽ നിന്നും കോട്ടയത്തേയ്ക്ക് എത്തിയ ബോട്ട് കാഞ്ഞിരത്ത് സർവീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് പോയ ബോട്ട് പാറേച്ചാൽ വരെ റിവേഴ്‌സ് എടുത്ത്, ബോട്ട് കോടിമതയിൽ മടങ്ങിയെത്തി യാത്രക്കാരെ ഇറക്കേണ്ടി വന്നു. ഇന്നലെ രാവിലെ 6.45 ന് കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയിലേയ്ക്ക് സർവീസ് നടത്തേണ്ട ബോട്ടാണ് സർവീസ് മുടക്കിയത്. ആദ്യം 6.45 ന് കോട്ടയത്ത് നിന്നും ആരംഭിച്ച സർവീസ് ചുങ്കത്ത് 30ൽ എത്തിയപ്പോൾ പാലം പൊക്കാൻ സാധിച്ചില്ല. തുടർന്ന് ബോട്ട് തിരികെ കോടിമത ബോട്ട് ജെട്ടിയിൽ എത്തിക്കുക.യായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL