
വൈക്കം : വൈക്കം ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. അനൂപ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് ജീവൻ ശിവറാം സംസാരിച്ചു. യുദ്ധത്തിൽ പങ്കെടുത്ത നായിക് കെ.കെ.ശശിധരൻ, ബി.എസ്.എഫ് ഇൻസ്‌പെക്ടർ ജോയി മാത്യു എന്നിവരെ പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു. അസി.ഗവർണർ ടി.കെ.ശിവപ്രസാദ്, എം.സന്ദീപ്, പി.എ.സുധീരൻ , സെക്രട്ടറി ഡോ. ജി.മനോജ്, എൻ.കെ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |