
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ മൂന്നുവർഷ റഗുലർ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കുമായി സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് നടക്കും. വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. സ്‌പോട്ട് അഡ്മിഷന് അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. പ്രോസ്‌പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസ് ക്യൂ.ആർ കോഡ് മുഖേനയും പി.ടി.എ ഫണ്ടും യൂണിഫോം ഫീസും പണമായും നൽകണം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും അന്നേദിവസം രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷന് സമയം. ഫോൺ : 9446341691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |