SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

തർജനി വനിതാ ഫോറം ഉദ്ഘാടനം

womens

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിലെ തർജനി വനിതാ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം കവയിത്രിയും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ വി.എസ് ബിന്ദു നിർവഹിച്ചു. 'യുവാക്കളും ജനാധിപത്യ സമരങ്ങളും' എന്ന വിഷയത്തിൽ വി.എസ് ബിന്ദു പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ.എ.നിഷ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.സൗമ്യ ദാസൻ, ഡോ.സി.എസ് ദീപ, ഡോ.കെ.എം ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL