SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ജനറൽ ആശുപത്രിയിലെ മോഷണം: സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു

gene

പാലാ : കെ.എം. മാണി സ്മാരക ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുന്നെന്ന് ചൂണ്ടിക്കാട്ടി ''കേരള കൗമുദി '' വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് അധികൃതർ ഉണർന്നത്.

സംഘത്തിലെ ഒരാൾ പൊലീസ് ജീപ്പിൽ കയറി എസ്.ഐയുടെ സീറ്റിൽ ഇരിപ്പുറപ്പിച്ചത് നാണക്കേടായിരുന്നു. പ്രതികൾ ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും, സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം.

ആശുപത്രിയിൽ നിന്ന് ലഭിച്ച പ്രതികളുടെ തിരിച്ചറിയൽ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതികളുടെ മുൻകാല പശ്ചാത്തലവും അന്വേഷണ വിധേയമാക്കും.


പൊലീസ് ജീപ്പിൽ കയറിയ 'ധൈര്യം' തിരിച്ചടിയാകും

മോഷണത്തിനായി എത്തിയ സംഘത്തിന് ആശുപത്രിയിൽ നിന്ന് കാര്യമായൊന്നും ലഭിക്കാതെ വന്നതിന്റെ അരിശത്തിലാണ് ഒരാൾ പൊലീസ് ജീപ്പിൽ കയറിയത്. ഇതിന്റെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചതും കേസിൽ നിർണായകമാണ്. പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL