SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.27 PM IST

തിരുവാർപ്പ് ചെമ്പൈ സംഗീതോപാസന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

thiruvarap-

തിരുവാർപ്പ്: തിരുവാർപ്പ് ശ്രീകൃഷ്ണ ഗാനസഭയുടെ ആഭിമുഖ്യത്തിൽ 2,3,4 തീയതികളിൽ തിരുവാർപ്പ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയിൽ നടക്കുന്ന 36ാമത് തിരുവാർപ്പ് ചെമ്പൈ സംഗീതോപാസനയുമായി ബന്ധപ്പെട്ട സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഗാനസഭയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഗിരിജകുമാരി മഞ്ഞിപ്പുഴമഠം നിർവഹിച്ചു. പൊതുസമ്മേളന ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. യോഗത്തിൽ ഗാനസഭയുടെ എട്ടാമത് ഹംസധ്വനി പുരസ്‌കാരവും ക്യാഷ് അവാർഡും കർണാടക സംഗീതജ്ഞൻ ആർ.എൽ.വി മ്യൂസിക് കോളേജ് റിട്ട.പ്രൊഫ.കുമ്മനം കെ.ആർ സത്യനേശന് സ്പീക്കർ നൽകും. ഗാനസഭയുടെ പ്രസിഡന്റ് സതീഷ്‌കുമാർ പല്ലവി അദ്ധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എം.എൽ.എ ആശംസ പറയും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗീതാരാധനയിൽ പങ്കെടുക്കുന്ന കലാകാരന്മാർ ക്ഷേത്രം ഓഡിറ്റോറിയം രജിസ്‌ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത് മുൻഗണന വാങ്ങേണ്ടതാണെന്ന് ഗാനസഭയുടെ ജോയിന്റ് സെക്രട്ടറി പബ്ലിസിറ്റി കൺവീനർ പ്രസന്നൻ ശ്രീമംഗലം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL