SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.18 AM IST

ഉദയനാപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമിരോഹിണിയും സപ്താഹവും

വൈക്കം: ഉദയനാപുരം പടിഞ്ഞാറേമുറി ധീവരസഭ 104ാം നമ്പർ ശാഖാ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവവും, ഭാഗവതസപ്താഹയഞ്ജവും ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് 7ന് കവി വൈക്കം രാമചന്ദ്രൻ സപ്താഹയഞ്ജത്തിന്റെ ദീപപ്രകാശനം നടത്തും. യജ്ഞാചാര്യൻ തുറവൂർ മഹി.പി ആചാരി , മേൽശാന്തി ആർ.ഗിരീഷ് എന്നിവർ മുഖ്യകാർമ്മികരാവും. ചന്ദ്രബാബു പുളിക്കൻ, കാർത്യേയൻ പനങ്ങാട് എന്നിവർ സപ്താഹയജ്ഞത്തിന്റെ പാരായണം നടത്തും. കലവറ നിറക്കൽ, ഗ്രന്ഥസമർപ്പണം, ഭാഗവതപാരായണം, നരസിംഹാവതാരം, അഷ്ടമിരോഹിണി ഉത്സവം, കൃഷ്ണാവതാരം, ഉണ്ണിയൂട്ട്, ശോഭയാത്ര, അവതാരപൂജ, കാർത്യായിനിപൂജ, രുഗ്മിണിസ്വയംവരം, സ്വയംവരസദ്യ, സർവ്വൈശ്വരപൂജ, അന്നദാനം, അപഭൃസ്നാനഘോഷയാത്ര എന്നിവ പ്രധാന ചടങ്ങുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL