ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള 'നാസ' ഡോക്യുമെന്ററ വെനിസ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയതിന് പിന്നാലെ സംവിധായകരുടെ പൗരത്വം റദ്ദാക്കാൻ ഇസ്രയേൽ ഒരുങ്ങുന്നു. സംവിധായകരായ യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രയേൽ സാംസ്കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി.
ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് സംവിധായകർ ശ്രമിച്ചതെന്ന് സോഹർ എക്സിൽ കുറിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കുമെന്നും മിക്കി സോഹർ വ്യക്തമാക്കി.
യു.കെയിലെ ദി ഗാർഡിയൻ പത്രമാണ് 80 മിനിട്ട് ദൈർഘ്യമുള്ള നാസ ഡോക്യുമെന്ററിയുടെ നിർമ്മാതാക്കൾ. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടാൻ സാദ്ധ്യതയുള്ള സാധാരണക്കാരുടെ എണ്ണം സൂചിപ്പിക്കാൻ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന ചുരുക്കെഴുത്താണ് നാസ എന്ന് ഡോക്യുമെന്ററിയിൽ പറയുന്നു. വെനീസ് ചലച്ചിത്രമേളയിൽ വൻസ്വീകരണമാണ് ഡോക്യുമെന്ററിക്ക് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |