SignIn
Kerala Kaumudi Online
Monday, 14 September 2026 8.58 PM IST

ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന് ഒരുക്കങ്ങളായി

പാലാ: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന് നാടൊരുങ്ങി. ഏഴാച്ചേരി, ഐങ്കൊമ്പ്, അന്തീനാട് ബാലഗോകുലങ്ങൾ സംയുക്തമായി നടത്തുന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര 4ന് വൈകിട്ട് 3.30 ന് അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ നിന്നും ഐങ്കൊമ്പ് പറേക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ചെണ്ടമേളം, കൊട്ടക്കാവടി, ഗോപിക നൃത്തം എന്നിവയുടെ അകമ്പടിയോടെ കൊല്ലപ്പളളിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ഏഴാച്ചേരി ഒഴയ്ക്കാട്ട്കാവ് ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും.

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ വിഷ്ണുസഹസ്രനാമം, ഭാഗവത പാരായണം എന്നിവ നടക്കും. 10 മുതൽ സ്വാന്ദീപനി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ രാജരാജ പഞ്ചരത്ന കീർത്തനാലാപനം. പ്രമുഖ സംഗീതജ്ഞൻ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, പ്രമുഖ മൃദംഗ വാദകൻ തലനാട് മനു തുടങ്ങിയവർ നേതൃത്വം നൽകും. 11 മുതൽ ഗോപൂജ, 11.30ന് മഹാപാൽപ്പായസ നിവേദ്യവും ഉച്ചപൂജയും. 11.45ന് പിറന്നാൾസദ്യ. വൈകിട്ട് 5.45ന് ദീപാരാധന, ഭജന, ചുറ്റുവിളക്ക്, 7.30 മുതൽ ഭക്തിഗാനസുധ, 12ന് അഷ്ടമിരോഹിണി പൂജയും ഉണ്ണിയപ്പ നിവേദ്യവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SREEKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL