
കോട്ടയം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഒഫ് മാലാ മൗണ്ട് മേരിയുടെ നേതൃത്വത്തിൽ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മൗണ്ട് കർമ്മൽ ഹൈസ്‌കൂൾ കഞ്ഞിക്കുഴിയിൽ ഹൃദയാരോഗ്യ ബോധവത്ക്കരണ ക്ലാസും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ജെയിൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനവും ഫ്ലാഗ് ഒഫും നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആന്റണി മാത്യു വിഷയാവതരണം നടത്തി. കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിലെ ഡോ.ജെസിൻ ജാഫർ ക്ലാസ് നയിച്ചു. ലയൺസ് ക്ലബ് അംഗങ്ങളും സ്‌കൂൾ ടീച്ചേഴ്‌സും എസ്.എച്ച് മെഡിക്കൽ സെന്റർ ടീം അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |