SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

കറുത്ത പൊന്നിന് ഇനി തിളക്കമേറും

kuru

കോട്ടയം: കറുത്ത പൊന്ന് വീണ്ടും പണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കുരുമുളക് വില 700 രൂപ കടന്നതോടെ കർഷകർക്ക് ഇരട്ടിസന്തോഷം. ഗുണനിലവാരമനുസരിച്ച് നിലവിൽ 690 മുതൽ 715 രൂപ വരെയാണ് കുരുമുളകിന്റെ വിപണി വില. ഏറെ നാളായി 630, 650 രൂപയിൽ തുടരുകയായിരുന്ന വിലയാണ് ഇപ്പോൾ 700 കടന്നത്. ഉത്പാദക രാജ്യങ്ങളിൽ എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉത്പാദനം കുറയുമെന്ന സൂചനയാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഉത്പാദനം കുറയുന്ന സാഹചര്യമുണ്ടായാൽ വില ഇനിയും ഉയരാനാണ് സാദ്ധ്യത. കിലോയ്ക്ക് 1000 രൂപ വരെ വില എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ കുരുമുളക് മാത്രം കൃഷി ചെയ്യുന്നവർ കുറവാണ്. എന്നാൽ ഇടവിളയായി കൃഷി ചെയ്യുന്നവർ നിരവധിയാണ്. നിലവിൽ വിളവെടുപ്പ് കാലമല്ല. എങ്കിലും മുൻവർഷത്തെ കുരുമുളക് ശേഖരം പല കർഷകരുടെയും കൈവശമുണ്ട്. ഇത് മികച്ച വിലയ്ക്ക് വിറ്റഴിക്കാനാണ് ശ്രമം.

വിളവെടുപ്പ് ഡിസംബർ പകുതിയോടെ

ഈ വർഷത്തെ വിളവെടുപ്പ് ഡിസംബറിൽ ആരംഭിക്കും. എന്നാൽ മഴയുടെ കുറവ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. വില ഉയരുന്ന സാഹചര്യമുണ്ടെങ്കിലും വിപണി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി വ്യാപാരികൾ പറയുന്നു. കുറഞ്ഞവിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്ത് ഉയർന്ന വിലയ്ക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് വൻകിട വ്യാപാരികൾ സ്വീകരിക്കുന്നത്.

ഹൈബ്രിഡ് ഇനങ്ങൾക്ക് ആവശ്യക്കാർ

കുറഞ്ഞ കാലയളവിൽ കൂടുതൽ കായ്ഫലമാണ് ഹൈബ്രിഡ് ഇനങ്ങളുടെ ആകർഷണം. ഇവ പൈപ്പ് ലൈനുകളിലും മറ്റും കൃഷി ചെയ്യാം.

വിപണി വില :690 മുതൽ 715 രൂപ വരെ

വേഗത്തിൽ കേടുവരും

ഹൈബ്രിഡ് കുരുമുളകിന് തൂക്കം കുറവാണെന്ന് കർഷകർ പറയുന്നു. വിളവെടുത്ത ശേഷം വേഗത്തിൽ കേടുവരാനുള്ള സാദ്ധ്യത കൂടുതലുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BLACK PEPPER FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL