
കോട്ടയം: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങി. ഇന്നലെ രാവിലെയാണ് സംഭവം. വൈദ്യുതി തകരാർ മൂലം രണ്ടാംനിലയ്ക്കും മൂന്നാംനിലയ്ക്കും ഇടയിൽ എട്ട് ജീവനക്കാരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മഞ്ജു മോഹൻ, വിദ്യാമോൾ, കെ.കെ ഫൈസൽ, സുറുമി സലിം, കിരൺ പി.റോയ്, ശശി, ബൈജു, സുധി എന്നിവരാണ് അകപ്പെട്ടത്. ഇതിൽ അഞ്ച് പേർ വിവിധ വകുപ്പുകളിലെ ജീവനക്കാരും മറ്റുള്ളവർ കരാർ ജീവനക്കാരുമാണ്. കാഞ്ഞിരപ്പള്ളി അഗ്‌നിശമനസേനാ സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിൽ ഹൈഡ്രോളിക് സ്‌പ്രെഡറിന്റെ സഹായത്താൽ ലിഫ്റ്റിന്റെ വാതിൽ തുറന്നാണ് പുറത്തെത്തിച്ചത്. അസി.സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സി.ആർ ചന്ദ്രമോഹൻ, ആർ.ജെ റോഷൻ രാജ്, അനൂപ് വിജയൻ, ഇ.ജി മനു, കെ.പ്രജിൻ, ഹോം ഗാർഡുമാരായ അനീഷ് ഗോപാൽ, ജോയ്‌സ് ജോർജ്, ബോബിൻ മാത്യു എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |