SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

പുനസംഘടനയോടെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സമാപനം

പാലാ: ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും പുന: സംഘടിപ്പിച്ച് സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സമാപനം. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച എ.വി.റസലിന്റെ ഒഴിവിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള പി.ഷാനവാസിനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തി. അതേസമയം സഹകരണ മേഖലയിലെ വായ്പാ കുടിശിക തിരിച്ചടയ്ക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും 30നകം കുടിശിക തിരിച്ചടയ്ക്കാനും അല്ലെങ്കിൽ ഒഴിവാക്കാനും വിപുലീകൃത കമ്മറ്റിയിൽ തീരുമാനമായി.

38 അംഗ ജില്ലാ കമ്മിറ്റിയിൽ ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.ഡി. സുഗതനെ ഉൾപ്പെടുത്തി. ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി ബാബു ജോർജ്, വൈക്കം ഏരിയാ സെക്രട്ടറി പി.ശശിധരൻ, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സെക്രട്ടറി ടി.എസ്. ശരത്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി.കെ. വിജയകുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തി.

പ്രദേശിക ഉത്സവങ്ങൾ, തിരുനാളുകൾ, ആഘോഷങ്ങൾ എന്നിവയുടെ സംഘാടക സമിതിയിൽ അതാതു പ്രദേശത്തെ ജില്ലാ കമ്മിറ്റിയംഗങ്ങൾ മുതലുള്ള നേതാക്കൾക്ക് പങ്കെടുക്കാം. സമുദായ സംഘടനകളിലും സജീവമായി പ്രവർത്തിക്കാം. ഇങ്ങനെ പാർട്ടിയെ ജനമനസുകളിൽ കൂടുതൽ ശക്തമാക്കാൻ നടപടികൾ സ്വീകരിക്കാനും പ്രദേശികമായ വിഷയങ്ങൾ ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി. വി.എൻ.വാസവന്റെ തോൽവിയും കമ്മിറ്റിയിൽ ചർച്ചയായി. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും കമ്മിറ്റി യോഗങ്ങളിൽ പറയുന്ന കാര്യങ്ങൾ പ്രായോഗികമല്ലെന്നും വിമർശനമുയർന്നു.
പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, സംഘാടകസമിതി കൺവീനർ സജേഷ് ശശി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL