പാലാ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടലിലൂടെ വിസ തടസം നീങ്ങി. ഇതോടെ കുറവിലങ്ങാട് കുര്യത്ത് താമസിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ ജോസഫ് കുളത്താശ്ശേരിയുടെ മകളുടെയും കനേഡിയൻ പൗരനായ വരന്റെയും നാട്ടിലെ വിവാഹ സ്വീകരണച്ചടങ്ങ് മുടക്കവുമില്ലാതെ നടക്കും. കാനഡയിൽ താമസിക്കുന്ന മകളുടെയും യുവാവിന്റെയും വിവാഹ റിസപ്ഷൻ 23 ന് കിടങ്ങൂരിനടുത്തുള്ള ഹോട്ടൽ ക്രൗൺ റീജൻസിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിനായി ദമ്പതികൾക്ക് നാട്ടിലെത്താൻ 18 ന് യാത്ര ചെയ്യാവുന്ന വിധത്തിൽ വിസയ്ക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും, സാങ്കേതിക തടസങ്ങളും പൂജാവധിയും കാരണം വിസ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി. തുടർന്ന് തൃശൂരിലെ സാമൂഹ്യപ്രവർത്തകൻ ജോർജ്ജ് വട്ടുകുളവും കുടുംബാംഗങ്ങളും വിഷയം സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പാലാ മുനിസിപ്പൽ കൗൺസിലറുമായ ബിജു പുളിക്കകണ്ടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ബിജു വിവരം സുരേഷ് ഗോപിയെ ധരിപ്പിക്കുകയും വിസ സംബന്ധമായ രേഖകൾ കൈമാറുകയും ചെയ്തു. തുടർന്ന് മന്ത്രി ഡൽഹിയിലെ വിസ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. പിന്നാലെ വിസ അനുവദിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കുടുംബത്തിന് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |