ചങ്ങനാശേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം ) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഉന്നതാധികാര സമിതിയംഗം അഡ്വ. ജോബ് മൈക്കിൾ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ അലക്സാണ്ടർ, ജോർജ് വാണിയപുരയ്ക്കൽ, സണ്ണി ചങ്ങങ്കരി, ജോമോൻ തോട്ടശ്ശേരി, അഗസ്റ്റിൻ കെ.ജോർജ്, ജോയിച്ചൻ പീലിയാനിക്കൽ, ഡിനു ചാക്കോ, റോണി വലിയപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |