
കുമാരനല്ലൂർ : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കിഴക്കെ ആലിൻചുവട്ടിൽ നിർമിക്കുന്ന അലങ്കാരപന്തലിന്റെ കാൽനാട്ട് ദേവസ്വം ഭരണാധികാരി സി.എൻ നാരായണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. സംക്രാന്തി വിളക്കമ്പലത്തിൽ ആരംഭിച്ച ഘോഷയാത്ര ദേവീക്ഷേത്രത്തിലെത്തിച്ചേർന്നപ്പോൾ ദേവസ്വം ഭാരവാഹികളും ഉത്സവകമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഉത്സവ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. നവംബർ 16 ന് കൊടികയറി 25ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. 24 നാണ് കാർത്തിക ദർശനവും മഹാപ്രസാദമൂട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |