SignIn
Kerala Kaumudi Online
Tuesday, 20 October 2026 3.23 AM IST

ഞങ്ങളുടെ സാറിനോട് നിങ്ങൾ ചെയ്തതൊന്നും ഞങ്ങൾ മറക്കില്ല

oc-felx

കോട്ടയം നഗരത്തിൽ വ്യാപകമായി ഉമ്മൻചാണ്ടി ഫ്ലക്സ്


കോട്ടയം : മാസപ്പടി കേസിൽ യു.ഡി.എഫ് സർക്കാർ‍ ഹൈക്കോടതിയിൽ സ്വീകരിച്ച പിണറായി അനുകൂല നിലപാടിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പൊട്ടിത്തെറിയ്ക്കിടയിൽ എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് വ്യാപകമായി ഉമ്മൻചാണ്ടി അനുകൂല ഫ്ലക്സുകൾ നിരന്നു. ഉമ്മൻചാണ്ടിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പം ''ഒന്നും മറന്നിട്ടില്ല വിജയ' എന്ന് വലിപ്പത്തിൽ എഴുതിയതിനൊപ്പം നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല. ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക് 'എന്നും രേഖപ്പെടുത്തിയ ഫ്ലക്സ് ബോർഡിൽ കൈപ്പത്തി ചിഹ്നത്തിനൊപ്പം കോൺഗ്രസ് പ്രവർത്തകർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആറിട്ടുള്ള അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള സർക്കാർ തീരുമാനം പിണറായി വിജയനെ സഹായിക്കാനാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻഎം.എൽഎയും, കെ.സുധാകരനും രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉമ്മൻചാണ്ടിയുടെ ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ് ഉയർന്നത്.

കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്നവരാണ് ഇതിന് പിന്നിലെന്നും, സി.സി.ടി.വി പരിശോധനയിലൂടെ കണ്ടു ഫ്ലകസ് വച്ചവരെ പിടിക്കുമെന്നുമായിരുന്നു ഒരു നേതാവിന്റെ പ്രതികരണം. ഡി.സി.സി നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തിരുനക്കര മൈതാനത്തിന് മുന്നിൽ ഗാന്ധി പ്രതിമയ്ക്ക് സമീപവും കോട്ടയം പ്രസ് ക്ലബിന് മുന്നിലുമടക്കം ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുതുപ്പള്ളി മണ്ഡലത്തിലൊരിടത്തും ഫ്ലക്സ് ബോർഡുകളില്ല.


വേട്ടയാടൽ കോൺഗ്രസ് ശൈലിയല്ല
ഉമ്മൻചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായി. അക്കാര്യം മറക്കണോയെന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം. ഉമ്മൻചാണ്ടിയ്ക്ക് നീതി കൊടുത്തിട്ടില്ല, എന്നാൽ അത് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോൺഗ്രസ് ശൈലി അല്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL