
ഏറ്റുമാനൂർ : മാലിന്യം തള്ളൽ പതിവായ റോഡിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. ഏറ്റുമാനൂർ നഗരസഭയെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെയും വേർതിരിക്കുന്ന റോഡിന്റെ വശങ്ങളിൽ കാടും പുല്ലും വളർന്നതോടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.പി സലീമിന്റെ നേതൃത്വത്തിൽ പരിസരം വൃത്തിയാക്കിയത്. ജോയിന്റ് സെക്രട്ടറി എം.എസ് അപ്പുക്കുട്ടൻ നായർ, ബി.സുനിൽകുമാർ, ഹരീഷ് ആർ.നായർ, പി.ജെ ചാക്കോ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |