
വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മറവൻതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ 42-ാമത് വാർഷിക സമ്മേളനം കുലശേഖരമംഗലം എസ്.എൻ.ഡി.പി ഹാളിൽ നടത്തി. പൊതുസമ്മേളനം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി.ധരണീധരൻ, മോഹൻ തോട്ടുപുറം, ഇ.എൻ.ഹർഷകുമാർ, എൻ.സി.തോമസ്, ധന്യ സുനിൽ, ഗിരിജാ നായർ, പി.കെ.മണിലാൽ, എം.കെ.ശ്രീരാമചന്ദ്രൻ, ലീല അക്കരപ്പാടം, പി.ഡി.ഉണ്ണി, ബി.ഐ.പ്രദീപ് കുമാർ, കെ.എൽ.സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |