SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

ബോധവത്കരണ ക്ലാസ് നടത്തി

class

വൈക്കം : ടി.വി പുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജൂനിയർ റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രഥമ ശ്രുശ്രൂഷ പരിശീലന ക്ലാസ് നടത്തി. വൈക്കം യൂണി​റ്റിലെ അഗ്നിരക്ഷാസേനാംഗങ്ങളായ സി.വി.വിപിൻ, ജയേഷ്, കണ്ണൻ എന്നിവർ അവശ്യഘട്ടങ്ങളിലെ ജീവരക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് ഡെമോൺസ്‌ട്രേഷനും പരിശീലനവും നൽകി. സ്‌കൂൾ പ്രധാനാദ്ധ്യാപിക ഷാഹിന ബീഗം അദ്ധ്യക്ഷത വഹിച്ചു. ജെ.ആർ.സി കൗൺസിലർ ഒ.എസ്.സബിത, സ്​റ്റാഫ് സെക്രട്ടറി പി.എം.ഷൈമോൾ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL