കൽപ്പറ്റ: മദ്ധ്യവേനൽ അവധിക്ക് വയനാടിനെ അറിയാനെത്തിയത് അഞ്ചര ലക്ഷം പേർ. ഇതൊരു റെക്കാഡാണ്. വരുമാനമോ?.3.29 കോടി രൂപയും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുളള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്കാണിത്.ഇതിൽ വനം വകുപ്പിന്റെ കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ കണക്ക് ഉൾപ്പെട്ടിട്ടില്ല. അത് കൂടി ആകുമ്പോൾ വരുമാനം അഞ്ച് കോടിയിലേറെ വരും. വനം വകുപ്പിന്റെ കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പലയിടത്തും നിയന്ത്രണം ഉണ്ട്. ഇക്കാരണത്താൽ സംസ്ഥാനത്തും പുറത്തുനിന്നുമായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് ടിക്കറ്റും ലഭിക്കാറില്ല.ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് പൂക്കോട് തടാകത്തിലാണ്.രണ്ടാം സ്ഥാനം എടക്കൽ ഗുഹയിലും. ഏറ്റവും കുറവ് സഞ്ചാരികൾ എത്തിയത് പഞ്ചാരക്കൊല്ലി പ്രിയദർശിനി ടി എൻവയോൺസിലും.
#
വയനാട് ടി.ഡി.പി.സക്ക് കീഴിലുളള കേന്ദ്രങ്ങൾ
കാന്തൻപാറ വെളളച്ചാട്ടം
വയനാട് ഹെറിറ്റേജ് മ്യൂസിയം
പൂക്കോട് തടാകം
ബത്തേരി ടൗൺ സ്ക്വയർ
മാനന്തവാടി പഴശ്ശി പാർക്ക്
മാവിലാംതോട് പഴശ്ശി ലാൻഡ്സ് കോപ്പ് മ്യൂസിയം
ചീങ്ങേരി മല
പഞ്ചാരക്കൊല്ലി പ്രിയദർശിനി എൻവയോൺസ്
എടക്കൽ ഗുഹ
കുറവ ദ്വീപ് (പാൽവെളിച്ചം കവാടം)
#
വേനൽചൂടിൽ നിന്ന് ചുരം കയറിയെത്തുമ്പോൾ ഉണ്ടാകുന്ന കുളിരും പ്രകൃതി ഭംഗിയും സന്ദർശകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. എന്നാൽ പല കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും നന്നേ കുറവ്. എന്നിട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വൻ ലാഭം ഉണ്ടായി എന്നത് അത്ഭുതപ്പെടുത്തുന്നു.ഭൗതിക സാഹചര്യങ്ങൾ കുറെ മെച്ചപ്പെടുത്തിയാൽ വരുമാനം ഇതിലും ഇരട്ടിയാകുമെന്ന തിരിച്ചറിവ് അധികൃതർക്ക് ഉണ്ടായിട്ടുണ്ട്.
#
വനം വകുപ്പിന് കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
കുറുവ ദ്വീപ് (ചെറിയമല കവാടം)
തോൽപ്പെട്ടി
മുത്തങ്ങ
മീൻമുട്ടി വെളളച്ചാട്ടം
സൂചിപ്പാറ,
ചെമ്പ്ര
ബ്രഹ്മഗിരി ട്രിക്കിംഗുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |