SignIn
Kerala Kaumudi Online
Sunday, 02 August 2026 12.17 PM IST

വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ  വീണ് പരിക്കേറ്റ  രണ്ടുവയസുകാരന്  ദാരുണാന്ത്യം

READ ENGLISH VERSION
masin
മാസിൻ

കോഴിക്കോട്: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ രണ്ടുവയസുകാരന് ദാരുണാന്ത്യം. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് ഒരു ചെറിയ കുഴി രൂപപ്പെട്ടിരുന്നു. ഈ വെള്ളക്കെട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.

അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു. കുട്ടി വീണത് ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. കുറച്ച് സമയത്തിനുശേഷമാണ് വെള്ളത്തിൽ വീണുകിടക്കുന്ന കുട്ടിയെ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തുമണിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary

A two-year-old boy died after accidentally falling into a waterlogged pit in the courtyard of his house at Kappad in Kozhikode district. The victim, Masin, son of Naushad, fell into the rainwater-filled depression that had formed in the yard after heavy rainfall.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE TODDLER DEATH, TWO YEAR OLD DROWNS, WATERLOGGED YARD, KAPPAD ACCIDENT, KERALA CHILD DROWNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA