ബേപ്പൂർ: പണ്ഡിതനും സൂഫിവര്യനും സമസ്ത സ്ഥാപക നേതാക്കളിൽ പ്രമുഖനും ട്രഷററുമായിരുന്ന മർഹൂം ബേപ്പൂർ ഖാസി മുഹമ്മദ് കോയ മുസ്ലിയാർ ഉൾപ്പെടെയുള്ള ബേപ്പൂർ ഖാസി പരമ്പരയിലെ ഒമ്പത് ഖാസിമാരുടെ അനുസ്മരണവും 59-ാം ആണ്ട് നേർച്ചയും സമാപിച്ചു. ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് അലി മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സിയാറത്തിന് അബ്ദുൽ സലാം നിസാമി നേതൃത്വം നൽകി. സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. മുഹമ്മദ് കുട്ടി സഖാഫി മൗലിദ് പാരായണം ചെയ്തു. സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അനുഗ്രഹ ഭാഷണവും സമാപന പ്രാർത്ഥനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |