വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു. 29 വരെ ചോറോട് റാണി പബ്ലിക് സ്കൂളിലെ നീന്തൽക്കുളത്തിലാണ് പരിശീലനം. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്നത് കുട്ടികളിൽ നീന്തൽ പരിജ്ഞാനവും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സഹായിക്കുമെന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത പിലാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പി. ശ്രീജിത്ത്, വാർഡ് മെമ്പർ നിഷ കഴകപ്പുരയിൽ എന്നിവർ പ്രസംഗിച്ചു. പി. ഇ.സി. കൺവീനർ ടി.വി. എ ജലീൽ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |