സലാല: സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയർ. ശൈത്യകാല സർവീസുകളുടെ ഭാഗമായാണ് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പുതിയ പ്രതിവാര സർവീസുകൾ ആരംഭിക്കുന്നത്.
ഇതോടെ, ഒക്ടോബർ 31 മുതൽ എല്ലാ ശനിയാഴ്ചകളിലും സലാല - കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരിക്കും. ദോഫാർ, അൽ വുസ്ത മേഖലകളിൽ മേഖലയിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരമായിരിക്കും ഈ സർവീസ്.
എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും വ്യാഴാഴ്ചകളിൽ ചട്ടോഗ്രാമിലേക്കും സലാം എയർ നേരിട്ട് സർവീസ് നടത്തും. ടിക്കറ്റുകൾ സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Oman-based budget airline SalamAir has announced a new direct flight service between Salalah and Kozhikode, starting October 31. Flights will operate every Saturday as part of the winter schedule, benefiting expatriate Malayalis in the Dhofar and Al Wusta regions. SalamAir will also operate direct flights to Jeddah on Wednesdays and Chattogram on Thursdays.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |