SignIn
Kerala Kaumudi Online
Sunday, 18 October 2026 12.59 AM IST

കോഴിക്കോട്ട് നിന്ന് കാണാതായ അദ്ധ്യാപികയെ വടകര സ്വദേശിക്കൊപ്പം കണ്ടെത്തി

missing-case

കോഴിക്കോട് : ഏതാനും ദിവസങ്ങൾക്ക് മുൻപ് തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അദ്ധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് തൊട്ടിൽപാലം പൊലീസ് സംഘം അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു.

അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു ഫലവത്തായത്. അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കൗൺസലിംഗിനു ശേഷം കോടതിയിൽ ഹാജരാക്കും. കരൾ രോഗം ബാധിച്ച അനുമോൾക്ക് പത്തുവർഷം മുൻപാണ് ഭർത്താവിന്റെ കരൾ നൽകിയത് അനുമോളുടെ തിരോധാനം പ്രദേശത്ത് വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ജോലി ചെയ്തിരുന്ന സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇവർ പോയത്. അഞ്ചാം തീയതിക്കുശേഷം അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈഫൈ വഴി വാട്സ്ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ലൊക്കേഷൻ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടുനിന്ന് കണ്ടെത്തുന്നത്. നേരത്തെ സംശയനിഴലിലായിരുന്ന വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദും അനുമോളും ഒന്നിച്ചാണുള്ളതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ പേരിൽ ഏഴോളം സിം കണക്ഷനുകളുണ്ട്. ഇതിൽ നിന്നുള്ള കോൾ വിവരങ്ങൾക്കായി തൊട്ടിൽ പാലം പോലീസ് സൈബർ സെല്ലിന്ന് കൈമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MISSING CASE, KOZHIKODE MISSING TEACHER, KOZHIKODE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY