SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

പാൽ ഉത്‌പാദനം കുറഞ്ഞു: ക്ഷീര കർഷകർ ദുരിതത്തിൽ

മലപ്പുറം: പാൽ ഉത്‌പാദനം ക്രമേണ കുറയുന്നതോടെ ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ഒക്ടോബറിൽ 21.32 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചത്. നവംബറിൽ ഇത് 21.28 ലക്ഷം ലിറ്ററായി. ഡിസംബറിൽ ഇത് 21 ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്. ഡിസംബറിൽ ലഭിച്ചതിനെക്കാൾ കുറഞ്ഞ അളവിലാണ് ഈ മാസം പാൽ ലഭിക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് അധികൃതർ പറയുന്നു. പശുക്കളിലെ രോഗബാധയും കാലാവസ്ഥാ വ്യതിയാനവും കറവ വറ്റിയ പശുക്കളുടെ എണ്ണം കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണം. 2024 ജനുവരിയിൽ 23.48 ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്നു. 9,500ഓളം ക്ഷീര കർഷകരാണ് ജില്ലയിലുള്ളത്.
ചൂട് വർദ്ധിച്ചതോടെ പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ക്ഷീരകർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകൾ മിക്കയിടങ്ങളിലും കരിഞ്ഞുണങ്ങിയതും തിരിച്ചടിയായി. പരിപാലനച്ചെലവ് വർദ്ധിക്കുന്നതിനാൽ ക്ഷീര മേഖല ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 50 കിലോ വരുന്ന കാലിത്തീറ്റ ബാഗിന് 1,600 രൂപയാണ് വില. ഒരു കിലോ വൈക്കോലിന് ഒൻപത് രൂപ, ഒരു കിലോ ചോളംപുല്ലിന് 6.50 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. ഒരുദിവസം 30 കിലോ പുല്ല് ഒരു കന്നുകാലിക്ക് ആവശ്യമാണ്. രോഗം വന്നാൽ ചികിത്സിക്കാനുള്ള ചെലവ് വേറെ. പരുത്തിപ്പിണ്ണാക്ക്, തവിട്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു എന്നിവയും ആവശ്യമാണ്.

ചൂട് സമയത്ത് കന്നുകാലികളെ കൂടുതൽ സമയം മേയാൻ വിടാനുമാവില്ല.

വേണം ശ്രദ്ധ

വേനൽക്കാലത്ത് പശുക്കൾക്ക് ധാരാളം വെള്ളം കൊടുക്കുക.
തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ ഇടയ്ക്കിടെ വെള്ളം സ്‌പ്രേ ചെയ്യുക.
പകൽ സമയങ്ങളിൽ തൊഴുത്തിൽ നിന്നിറക്കി തണലുള്ള സ്ഥലങ്ങളിൽ കെട്ടിയിടുക.
പശുഫാമുകളിൽ താപനില ഉയരാതിരിക്കാൻ ഫാൻ ഉപയോഗിക്കുക.
പശുക്കളെ എല്ലാ ദിവസവും കുളിപ്പിക്കുക.

മൂന്ന് മാസങ്ങളിൽ ലഭിച്ച പാലിന്റെ അളവ്‌


ഒക്ടോബർ- 21.32 ലക്ഷം ലിറ്റർ

നവെബർ- 21.28 ലക്ഷം

ഡിസംബർ- 21 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL