ഫ്രിഡ്ജ് കണ്ടുപിടിക്കുന്നതിന് മുൻപ് പാൽ കേടുവരാതെ സൂക്ഷിക്കാൻ ആളുകൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാകുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനായി ഫിൻലാൻഡിലെ ഗ്രാമീണർ പണ്ടുകാലത്ത് ചെയ്തിരുന്ന ഒരു വിചിത്രമായ മാർഗമുണ്ട്. അവർ പാൽ സൂക്ഷിച്ചുവയ്ക്കുന്ന പാത്രത്തിലേയ്ക്ക് ജീവനുള്ള ഒരു തവളയെ ഇടും. കേൾക്കുമ്പോൾ അറപ്പും അത്ഭുതവും തോന്നുമെങ്കിലും സംഭവം സത്യമാണ്.എന്നാൽ ഈ വിചിത്രമായ സംഭവത്തിന് പിന്നിൽ കൃത്യമായ ഒരു ശാസ്ത്രമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
പണ്ടുകാലത്ത് കർഷകർക്ക് പാൽ കേടുവരാതെ സൂക്ഷിക്കുക എന്നത് വലിയൊരു വെല്ലിവിളിയായിരുന്നു. പ്രത്യേകിച്ച് ചൂടുകാലത്ത്. റഷ്യൻ ബ്രൗൺ ഫ്രോഗ് എന്നറിയപ്പെടുന്ന ഒരിനം തവളകളെയാണ് ഫിൻലാൻഡിലെ ആളുകൾ ഇതിനായി ഉപയോഗിച്ചിരുന്നത്. തവളയെ പാലിൽ ഇട്ടുവച്ചാൽ പാൽ പെട്ടെന്ന് പുളിച്ചുപോകില്ലെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ജോഹാൻ തുരി എന്ന ഗവേഷകൻ പരമ്പരാഗത സാമി ചികിത്സാരീതികളെക്കുറിച്ച് 2013ൽ പ്രസിദ്ധീകരിച്ച ജേണൽ ഓഫ് എത്നോബയോളജി ആൻഡ് എത്നോമെഡിസിൻ എന്ന പഠനത്തിൽ തവളയെ പാലിൽ ഇടുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
തവളകൾ ജീവിക്കുന്നത് ബാക്ടീരിയകളും ഫംഗസുകളും നിറഞ്ഞ ചുറ്റുപാടുകളിലാണ്. ഇത്തരം രോഗാണുക്കളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അവയുടെ ചർമ്മം വലിയ പങ്ക് വഹിക്കുന്നുണ്ട്. തവളകളുടെ ചർമ്മത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില പ്രത്യേക രാസഘടകങ്ങൾക്ക് ബാക്ടീരിയകളെയും ഫംഗസുകളെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ ഘടകങ്ങളാണ് പാലിൽ ബാക്ടീരിയകൾ വളരുന്നത് തടയുകയും കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്തിരുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Before refrigerators were invented, Finland villagers reportedly kept milk fresh by placing a live frog in the milk container. Although this practice may sound strange, researchers suggest there is a scientific explanation behind it, as certain substances secreted by frogs’ skin have antimicrobial properties that may help inhibit bacterial growth.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |