SignIn
Kerala Kaumudi Online
Saturday, 27 June 2026 8.52 AM IST

സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

d
d

മലപ്പുറം: മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് ജൂലായ് എട്ടിന്‌ പെരിന്തൽമണ്ണയിൽ നടക്കും. പെരിന്തൽമണ്ണ ടൗൺഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്. പെരിന്തൽമണ്ണ നഗരസഭ, ആർ.ശങ്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. മാക്സിലോ ഫേഷ്യൽ സർജ്ജൻ നിഖിൽ ഒ.ഗോവിന്ദൻ നേതൃത്വം നൽകും. സാൻഡെന്റേ ഫേഷ്യൽ,​ സ്മൈൽ ട്രെയിൻ,​ സ്റ്റാർകെയർ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനും 8848318616,​ smiletraincalicut@gmail.com ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ ആർ.ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ വി. ബാബുരാജ്,​ ഷാഹിദ് ആനക്കയം, ഡോ.നിഖിൽ ഒ.ഗോവിന്ദൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL