മലപ്പുറം: സംസ്ഥാന ഐ.ടി ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ഐ.ടി.ഡി.എ) ജില്ലാ സമ്മേളനവും ഐ.ടി എക്സിബിഷനും ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ വച്ച് നടക്കും. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ഡയാലിസ് സെന്ററിലേക്ക് വൈദ്യോപകരണങ്ങൾ കൈമാറും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുൽഫിക്കർ പൂക്കയിൽ, മുസ്തഫ, അബ്ദുൾ മുനീർ പുലശ്ശേരി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |