SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

അപകട സാദ്ധ്യത അറിയാത്തവർ അപകടത്തിലേക്ക്

anilkumar
റവന്യൂ മന്ത്രി എ.പി.അനിൽ കുമാർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

കാളികാവ്: കാട്ടുചോലകളിൽ പതിയിരിക്കുന്ന അപകടം സംബന്ധിച്ച് അറിയാത്തവരാണ് മലവെള്ളപ്പാച്ചിലിൽ അപകടത്തിൽപ്പെടുന്നതെന്ന് ടി.കെ നഗറിലെ കോട്ടപ്പുഴയ്ക്കടുത്തുള്ള പ്രദേശവാസികൾ പറയുന്നു. വന സൗന്ദര്യവും കാട്ടുചോലയുടെ തെളിനീരും ആസ്വദിക്കുന്നതിന് ദൂര ദിക്കുകളിൽ നിന്നടക്കം നിരവധി പേരാണ് കോട്ടപ്പുഴയുടെ ഉൽഭവം കാണാനെത്തുന്നത്. മേൽ മലകളിൽ മാനം കറുത്താൽ ചോലയിൽ കുളിക്കുന്നത് അപകടമാണെന്ന് നാട്ടുകാർക്കറിയാം. ദൂരെ നിന്നെത്തുന്ന സഞ്ചാരികൾക്ക് ഇക്കാര്യം അറിയാത്തതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ടി.കെ കോളനി കെട്ടുങ്ങലിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽ പ്പെട്ട് മരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ചിങ്കക്കല്ല് ചോലയിലും മലവെള്ളപ്പാച്ചിലിൽ ഒരു യുവാവ് മരിച്ചിരുന്നു. സഞ്ചാരികൾ ധാരാളമെത്തുന്ന കരുവാരകുണ്ട് കേരളാംകുണ്ടിലും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
വർഷകാലം തുടങ്ങിയാൽ ചോലയിൽ കുളിക്കാനെത്തുന്നത് കർശനമായി തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പിന്റെ അപകടമുന്നറിയിപ്പ് ബോർഡുകൾ ചോലകൾക്ക് സമീപം പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ പലരും ശ്രദ്ധിക്കാറില്ല.
മലവെള്ളപ്പാച്ചിൽ വലിയ വേഗതയിലാണ് കുതിച്ചെത്തുക. അതിനിടയിൽ ചോലയിൽ ഇറങ്ങിയവർക്ക് രക്ഷപ്പെടാൻ സമയം കിട്ടിയെന്ന് വരില്ല. കടും കുത്തനെയുള്ള സ്ഥലത്താണ് ചോല ഒഴുകുന്നത്. ഇതാണ് ഒഴുക്കിന് വേഗത കൂടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

വനൽക്കാലത്തിന്റെ തുടക്കം മുതൽ തന്നെ ചോലയിലെ തെളിനീർ തേടി സഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലമാണ് കിഴക്കൻ മലയോരം. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല്, ടി.കെ കോളനി എന്നിവിടങ്ങളിലെ ചോലകളിലാണ് ധാരാളം പേർ എത്താറുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL