മലപ്പുറം: ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്‌ടിച്ച കള്ളന് പറ്റിയത് വൻ അബദ്ധം. വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്‌ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മോഷണം പോയത് മുക്കുപണ്ടമായതിന്റെ ആശ്വാസത്തിലാണ് കുടുംബം.
വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. മരുമകളും കുട്ടിയും ഉൾപ്പെടെ കിടന്നുറങ്ങിയിരുന്ന മുറിയിലാണ് മോഷണം നടന്നത്. അലമാരയിലെ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധിച്ച നിലയിലാണ്. വാതിലുകൾ തുറക്കുമ്പോൾ ശബ്‌ദം കേൾക്കാതിരിക്കാനായി ഓയിൽ ഒഴിച്ചിരുന്നതായും മുറികളിൽ പരിശോധന നടത്തിയതായും വീട്ടുകാർ പറഞ്ഞു. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് കള്ളൻ അകത്തുകടന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ സബ് ഇൻസ്‌പെക്‌ടർ വി കെ പ്രദീപും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
A thief broke into a house near Kakkund Mosque in Vandoor, Malappuram, by removing roof tiles and stole an anklet from a sleeping woman. The family later discovered that the stolen ornament was imitation jewellery. Police inspected the house after receiving a complaint and are investigating the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |