
മലപ്പുറം: മലപ്പുറം ജില്ലയിൽ എലിപ്പനി രോഗബാധയും മരണങ്ങളും ഉയരുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. സെപ്തംബറിൽ ഒരു എലിപ്പനി മരണവും മൂന്ന് സംശയാസ്പദ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. പുറത്തൂർ സ്വദേശിയായ 70 വയസ്സുകാരനാണ് എലിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ സെപ്തംബർ 8ന് മരണപ്പെട്ടത്. കൂടാതെ പുറത്തൂരിൽ തന്നെ 56 വയസ്സുകാരൻ (സെപ്തംബർ 17), കണ്ണമംഗലത്ത് 45 വയസ്സുകാരൻ (സെപ്തംബർ 17), മൂർക്കനാട് 53 വയസ്സുകാരൻ (സെപ്തംബർ 13) എന്നിവരാണ് എലിപ്പനി ലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലിക്കെ മരണപ്പെട്ടത്. എലിപ്പനി ബാധിക്കാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരും സമ്പർക്കത്തിൽ വരുന്നവരും നിർബന്ധമായും പ്രതിരോധ മരുന്നായ 'ഡോക്സിസൈക്ലിൻ' കഴിക്കണമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
രോഗബാധിത പ്രദേശങ്ങൾ
പുറത്തൂർ, പോരൂർ, തിരുവാലി, വാഴക്കാട്, മൂർക്കനാട്, കണ്ണമംഗലം, പാങ്ങ്, ഈഴവത്തിരുത്തി തുടങ്ങിയ മേഖലകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. പനി, ശക്തമായ പേശിവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.
പ്രതിരോധ മാർഗങ്ങൾ
എന്താണ് എലിപ്പനി?
രോഗാണു:
ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ (മാസങ്ങളോളം നശിക്കാതെ കിടക്കാനുള്ള ശേഷിയുണ്ട്).
രോഗവാഹകർ:
എലി, വളർത്തുമൃഗങ്ങൾ (പശു, നായ, പൂച്ച, പന്നി)
മുൻകരുതലുകൾ:
രോഗനിർണ്ണയത്തിൽ വരുത്തുന്ന താമസം എലിപ്പനിയെ മാരകമാക്കും. സ്വയം ചികിത്സ പാടില്ല. ഉടൻ ചികിത്സ തേടണം. ഒരാഴ്ച കഴിയുമ്പോൾ പനി മാറിയതായി തോന്നാം, എന്നാൽ പെട്ടെന്നു കൂടും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |