SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.47 AM IST

റെക്കോർഡ് നേട്ടത്തിനിടയിലും ആശങ്കയിൽ തുഷാര

തേഞ്ഞിപ്പലം: സീനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസികസ്‌ത്രോ മത്സരത്തിൽ റെക്കോർഡോടെ ഒന്നാംസ്ഥാനം നേടിയിട്ടും പി.സി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതല സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാർത്ഥിയായ ടി.വി.തുഷാര ആശങ്കയിലാണ്. ജൂനിയർ നാഷണൽ മീറ്റും സ്‌കൂൾ കായികമേള അത്ലറ്റിക്സ് മത്സരങ്ങളും ഒരേ തീയതിയിൽ വന്നതാണ് ആശങ്കയ്ക്ക് കാരണം. ഒരേ തീയതികളിൽ രണ്ട് പ്രധാന മത്സരങ്ങൾ നടക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
തമിഴ്നാട് നടക്കുന്ന ജൂനിയർ നാഷണൽ മീറ്റിൽ 26ന് നടക്കുന്ന ഡിസ്‌കസ് ത്രോയിലും 28ന് നടക്കുന്ന വെയ്റ്റ് ലിഫ്റ്റിംങിലും തുഷാരയ്ക്ക് മത്സരിക്കണം. കൂടാതെ, 25 മുതൽ 31 വരെ കോഴിക്കോട് സംസ്ഥാനതല കായികമേളയും നടക്കും. സംസ്ഥാന കായികമേളയിലെ മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതിനാൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കാൻ കഴിയമോയെന്ന ആശങ്കയിലാണ് താരം. നേരത്തെയുണ്ടായിരുന്ന 33:24 എന്ന റെക്കോർഡാണ് തുഷാര 30:48ൽ തകർത്തത്. കഴിഞ്ഞ സംസ്ഥാനതല കായികമേളയിൽ ഇനത്തിന് വെള്ളി മെഡൽ നേടിയിരുന്നു.
കായികാദ്ധ്യാപകൻ ടി.വി.കുമാറിന്റെ കീഴിലാണ് പരിശീലനം. ബാബു-സുമ ദമ്പതികളുടെ മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY