വണ്ടൂർ: മമ്പാട് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബാൾ മത്സരം ബീമ്പുങ്ങൽ ടർഫിൽ പഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.നിഷാദ്, മെമ്പർമാരായ
അഷ്രഫ് ടാണ, യു.രജീഷ്, വി.കെ.രാജേഷ്, പി.കെ.നബീൽ എന്നിവർ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺ വി.ടി. നാസർ, സ്പോർട്സ് കൺവീനർ ജംഷീർ എന്ന കുഞ്ഞാണി, നസീം പന്താർ, തസ്ലീം മാരമംഗലം, യഹ്യ മമ്പാട്, പി.പ്രവീൺ, എം.കെ.നജീബ്, അംജിദ്, നിസാർ കാട്ടുമുണ്ട, ഷമീം പുള്ളിപ്പാടം എന്നിവർ നേതൃത്വം നൽകി. 30 ടീമുകളിലായി 210 ഓളം പ്ലയേഴ്സ് പങ്കെടുത്തു. ഫൈനലിൽ യുവധാര പന്തലി ചാമ്പ്യൻമാരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |