
കാളികാവ്: വണ്ടൂർ നിയോജക മണ്ഡലത്തിലെ ആറ് റോഡുകൾക്ക് നവീകരണത്തിന് ആറ് റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. 2026-27 വർഷ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതാണ് റോഡുകൾ. പൊങ്ങലൂർ മില്ലുംപടിറോഡ്, കറുത്തേനി പൂങ്ങോട് റോഡ്, കേരള മഞ്ഞൾപാറ, നീലാഞ്ചേരി അരിമണൽ, പുളിയക്കോട് കോട്ടക്കുന്ന്, ചോക്കാട് പെടയന്താൾ തുടങ്ങി ആറ് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചത്. മഴ മാറിനിൽക്കുന്നതോടെ നിർമ്മാണ പ്രവൃത്തി ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |