SignIn
Kerala Kaumudi Online
Sunday, 21 June 2026 12.26 AM IST

108 ആംബുലൻസിനെ ദുരുപയോഗപ്പെടുത്തുന്നു കനിവിനെയും കബളിപ്പിക്കുന്നു

a

കോന്നി: കനിവ് 108 ആംബുലൻസ് സേവനം ദുരുപയോഗം ചെയ്യുന്നതായി പരാതി . വ്യാജ കോളുകൾ, വെറുതെ സമയം കളയാനുള്ള കോളുകൾ, അത്യാഹിതങ്ങൾ ഇല്ലാതിരുന്നിട്ടും ആംബുലൻസ് വിളിപ്പിക്കൽ എന്നിവയിലൂടെയാണ് 108 ആംബുലൻസിന്റെ സേവനം ദുരുപയോഗപ്പെടുത്തുന്നത്. ഇത്തരം പ്രവണതകൾ യഥാർത്ഥ രോഗികൾക്ക് കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാത്തതിന് കാരണമാകുന്നു.

കുട്ടികൾ വെറുതെവിളിക്കുന്ന കോളുകളും , ചിലർ വർത്തമാനം പറയാനായി വിളിക്കുന്ന കോളുകളും വ്യാജ വിവരങ്ങളുമായുള്ള കോളുകളുകളും ആംബുലൻസ് സംവിധാനത്തെ താളം തെറ്റിക്കുന്നു. ആശുപത്രി മാറ്റങ്ങൾക്കായി അല്ലാതെ, സാധാരണ യാത്രകൾക്ക് പോലും 108 ആംബുലൻസ് ഉപയോഗിക്കാൻ ശ്രമിക്കുന്നതും സേവനത്തെ ബാധിക്കുന്നു. ആവർത്തിച്ച് വ്യാജ കോളുകൾ വിളിക്കുന്നവരെയും ദുരുപയോഗം ചെയ്യുന്നവരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ പൊലീസിന്റെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്.

108 ഒരു സൗജന്യ അടിയന്തര ആംബുലൻസ് സേവനമാണ് . അനാവശ്യമായി ഈ സേവനം ഉപയോഗിക്കുമ്പോൾ യഥാർത്ഥത്തിൽ ജീവൻ രക്ഷിക്കേണ്ട ഒരാൾക്ക് സമയത്ത് ആംബുലൻസ് ലഭിക്കാതെ പോകാം. ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ് 108 സേവനം ഉത്തരവാദിത്തത്തോടെ വേണം ഉപയോഗിക്കാൻ.

എപ്പോൾ വിളിക്കണം

ജീവൻ അപകടത്തിലാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ

ഏത് തരത്തിലുള്ള അപകടങ്ങൾ ഉണ്ടായാലും.

പ്രസവസംബന്ധമായ അത്യാഹിതങ്ങളിൽ.

പാമ്പുകടി, നെഞ്ചുവേദന, ബോധക്ഷയം, സ്ട്രോക്ക് തുടങ്ങിയ അടിയന്തര ആരോഗ്യപ്രശ്നങ്ങളിൽ.

ദയവായി വിളിക്കരുത്

കിടപ്പുരോഗികളെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകാൻ.

ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനായി മാത്രം പോകാൻ.

സ്വയം ആശുപത്രിയിലെത്താൻ കഴിയുന്ന സാഹചര്യങ്ങളിൽ.

അടിയന്തര ചികിത്സ ആവശ്യമില്ലാത്ത മറ്റ് സാഹചര്യങ്ങളിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL