
പന്തളം: പ്രാർത്ഥനയ്ക്കിടെ പെന്തക്കോസ്ത് സഭാ വിശ്വാസിയുടെ വീടിനുനേരേ കല്ലെറിഞ്ഞ യുവാവിനെ പന്തളം പൊലീസ് അറസ്റ്റുചെയ്തു. കടക്കാട് തോണ്ടത്ര വീട്ടിൽ ഗോപകുമാർ (33)നെയാണ് അറസ്റ്റുചെയ്തത്. കടയ്ക്കാട് വടക്ക് തകിടിയിൽ കവലയ്ക്ക് സമീപം ഷൈനി ഭവനിലാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പ്രാർത്ഥനയിൽ ഭക്ഷണവുമായി എത്തിയ കോഴഞ്ചേരി സ്വദേശി സാബു (54)ന് കല്ലേറിൽ പരിക്കേറ്റു. പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഗോപകുമാറിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |