അടൂർ: പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയടക്കം പ്രതിചേർത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ നീക്കം. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും പ്രതികളാണ്. മുൻകൂർ ജാമ്യം നേടാൻ ഇവർ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.
ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
അതേസമയം, യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമം അതീവ ഗൗരവകരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ മുൻപ് വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറി ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തന്നെ തള്ളി പറഞ്ഞതല്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു.
The accused in the Adoor police station attack case are reportedly taking steps to avoid arrest by seeking anticipatory bail. Congress leader Sreenadevi Kunjamma and Youth Congress workers Fenny Nainan, Nesmal and Abin Sivadas are among those named in the case. The incident occurred on July 11 when YouTuber Rajan Joseph was brought to the Adoor police station following a complaint of social media abuse.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |