
പന്തളം :പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാതല വായന പക്ഷാചരണ ഉദ്ഘടനവും, പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. പി. ജെ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു .ഭരണസമിതി അംഗം എം.കെ. മുരളീധരൻ ,വി ഹരീഷ്കുമാർ, ജി .പൊന്നമ്മ, പി.കെ. ചന്ദ്രശേഖരൻ പിള്ള ,പാപ്പൻ മത്തായി, റെൻസി യോഹന്നാൻ , കൗൺസിലർ ബി പ്രദീപ്, സുജിത്ത് പി പിളള, ശ്രീദേവി, ശോഭനകുമാരി ലൈബ്രേറിയൻ വിമല.റ്റി.വി.എന്നിവർ
പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |