
പത്തനംതിട്ട: മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പാഠ്യ അനുബന്ധ പ്രവർത്തങ്ങളുടെയും, സയൻസ് ലാബിന്റെയും ഉദ്ഘാടനവും മാർത്തോമാ സഭ അടൂർ ഭദ്രസനാദ്ധ്യക്ഷൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് അഡ്വ. ജോൺ പോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ, എം ടി ആൻഡ് ഇ എ സ്‌കൂൾ മാനേജർ റവ. ജോജി തോമസ്, റവ. സോജു എം തോമസ് , സി കെ അർജുനൻ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി മാത്യു വർഗീസ്, മീന എലിസബത്ത് മത്തായി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |