
പന്തളം: പന്തളം നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി. സോപ്പുപൊടി, ലോഷൻ, ഉജാല, ഹാൻഡ് വാഷ്, മെഴുകുതിരി, ചന്ദനത്തിരി, എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ ഫാക്കൽറ്റി സ്‌നേഹ സൂസൻ ഫിലിപ്പ്, പി റ്റി എ പ്രസിഡന്റ് മിനി രാജു എന്നിവർ പ്രസംഗിച്ചു. ലതാ രാജന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |