
മല്ലപ്പള്ളി : കിണറ്റിൽ അകപ്പെട്ട ഭാര്യയെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവും പ്രദേശവാസിയും കിണറ്റിൽ അകപ്പെട്ടു. മല്ലപ്പള്ളി പഞ്ചായത്ത് 6-ാം വാർഡ് മുരണിയിൽ ബുധനാഴ്ചയാണ് സംഭവം. കിണറ്റിൽ അകപ്പെട്ട വടക്കേടം വീട്ടിൽ ടിജി.എം.ടി (32) രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് തോമസ് മാത്യുവും (38) പ്രദേശവാസി ശശിധരൻ പിള്ളയുമാണ് കിണറ്റിൽപ്പെട്ടത്. തുടർന്ന് തിരുവല്ലയിൽ നിന്ന് അഗ്നി സുരക്ഷാസേനാംഗങ്ങൾ എത്തി നെറ്റും റോപും ഉപയോഗിച്ച് മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചു. തുടർന്ന് സേനയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ.എസ്.ബിനു, ഓഫീസർമാരായ രഞ്ജിത്ത്, ശ്രീദാസ് , പ്രദീപ്, ഷിബു ഗോവിന്ദ്, രാഹുൽ, വർഗീസ്, ഹോം ഗാർഡ് ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |