
റാന്നി: സെന്റ് തോമസ് കോളേജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബാൾ മത്സരം നടത്തി. ഫിഫ ലോകകപ്പ് ഇഷ്ട ടീമുകൾക്കായി വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരുന്നു.
റാന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ വേണ്ടപ്പെട്ടവർക്കായി ലഹരിവസ്തുക്കൾ വേണ്ടെന്നു വയ്ക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി കോർഡിനേറ്റർ ഡോ. എം.കെ. സുരേഷ് നേതൃത്വം നൽകി. ഡോ. റിജി ഇടിക്കുള്ള, ഡോ. ഫ്രാൻസിസ് മാത്യു, ആർഷാ വിനോദ് എന്നിവർ പ്രസംഗിച്ചു. കെ.എസ്. അഭിരാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ലഹരിവിരുദ്ധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |