
തിരുവല്ല : കുറ്റൂർ അനുഗ്രഹ റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കലാരംഗത്ത് മികവ് നേടിയ കുട്ടികളെയും അനുമോദിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. റിട്ട.പ്രഥമാദ്ധ്യാപിക മറിയാമ്മ ജോസഫ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ദീപ ആർ.നായർ, ജോർജ് ചക്കാലത്ര, ജയകൃഷ്ണൻ കെ, ജോസ് പാണ്ടിശ്ശേരി, ശ്രീപ്രകാശ് പല്ലാടത്തിൽ, ധന്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |