
കോന്നി : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ വിവിധ സ്കൂളുകളിലെ എസ് പി സി കേഡറ്റുകൾ പങ്കെടുത്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം.എം.ജോസ്, കോന്നി എസ് എച്ച് ഒ ആർ.രതീഷ്, സബ്ബ് ഇൻസ്‌പെക്ടർ എസ്.എസ്.ശ്യാം, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്.സുഭാഷ് റെനി സെബാസ്റ്റ്യൻ, ജി.രാജേഷ്, അമൽ പി.രഘു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |